കുവൈറ്റ്‌ സിറ്റി : ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന സമിതിക്ക് കൊയിലാണ്ടി താലൂക് അസോസിയേഷൻ കുവൈറ്റ്‌ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
പുളിയഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പ് രോഗികൾക്കും മറ്റും ആശ്രയമായ സാന്ത്വന സമിതിക്ക് വീൽചെയർ, വാക്കർ, വോക്കിങ് സ്റ്റിക്, വേൽ മെഷീൻ അടങ്ങുന്ന മെഡിക്കൽ ഉപകരണങ്ങൾ ആണ് കൈമാറിയത്.
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ ചാരിറ്റി വിംഗ് കൺവീനർ മൻസൂർ മുണ്ടോത്തിൽ നിന്ന് സാന്ത്വന സമിതി ചെയർമാൻ ബാലകൃഷ്ണൻ നായർ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം പി. രാമചന്ദ്രൻ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
അസോസിയേഷൻ ഭാരവാഹികൾ ആയ സാഹിർ പുളിയഞ്ചേരി, റഷീദ് ഉള്ളിയേരി, അസ്‌ലം അലവി, മനോജ്‌ കുമാർ കാപ്പാട്, സനു കൃഷ്ണൻ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര സാന്ത്വന സമിതി ഭാരവാഹികൾ ആയ സുജിത്ത്‌ കാളിച്ചേരി, രവീന്ദ്രൻ മാസ്റ്റർ തുരുമംഗലത്ത്, ശൈലജ ടി.പി, അയ്യപ്പൻ, കേളപ്പൻ ശ്രയസ്, രമേശൻ എം.വി, മനോജ്‌ എം.വി, വിനു പി.കെ, രഞ്ജിത്ത്. കെ ശ്രീധരൻ, ജയചന്ദ്രൻ സനൂജ് ഗിരീശൻ, ഷംനാദ്, ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *