മലമ്പുഴ:മലമ്പുഴ സെന്റ് ജൂഡ് സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസിന്റേയുംവിശുദ്ധെ സെബസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഞായർവൈകിട്ട് 3.30 ന് ആഘോഷമായ തിരുന്നാൾ പാട്ടു കൂർബ്ബാന, വചന സന്ദേശം, ലദീഞ്ഞു്,നൊവേന എന്നിവ ഫാ: അൽജോകുറ്റിക്കാടന്റെ മുഖ്യ കാർമ്മീകത്വത്തിൽ നടന്നു.
തുടർന്ന്ശ കുരി ശടിയിലേക്ക് തിരുനാൾ പ്രദിക്ഷണം, കഴുന്ന് എടുക്കൽ, വാദ്യാഘോഷം എന്നിവയുണ്ടായി. തിങ്കൾ രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കുള്ള തിരുകർമ്മങ്ങളോ ടെ തിരുനാൾ സമാപിച്ചു.
വികാരി ഫാ: ആൻ സൺ മേച്ചേരി,െകൈകാരന്മാരായ ജോസ് പതിയാ മറ്റത്തിൽ, വർഗ്ഗീസ് കൊള്ളന്നൂർ, കൺവീനർമാരായ ഫിലിപ്പ് ആലുങ്കൽ, തോമസ്ഒറ്റപ്ലാക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.