പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും ബുദ്ധിപരമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള ആളുകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും വൈജ്ഞാനിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ക്രമരഹിതമായ ആർത്തവവും ആൻഡ്രോജൻ എന്ന ഹോർമോണിൻ്റെ ഉയർന്ന അളവും നിർവ്വചിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. അമിത മുടി വളർച്ച, മുഖക്കുരു, വന്ധ്യത, മോശം ഉപാപചയ ആരോഗ്യം എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
പോളിസിസ്റ്റിക് ഒവറിയൻ സിൻഡ്രോം അല്ലെങ്കിൽ പോളി സിസ്റ്റിക് ഒവറിയൻ ഡിസീസ് (പി.സി.ഒ.ഡി.) ഇന്ന് മിക്കവാറും സ്ത്രീകളിൽ സാധാരണമായി മാറിയിരിക്കുന്നു. ജീവിത ശൈലിയിലെ പിഴവുകളാണ് ഒരു പരിധി വരെ ഹോർമോൺ വ്യത്യസങ്ങൾക്ക് കാരണമാകുന്നതും തുടർന്ന് പ.സി.ഒ.ഡി എന്ന അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യന്നത്.
അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ് പി.സി.ഒ.എസ്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറയുകയും പുരുഷ ഹോർമോൺ ആൻഡ്രജൻ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ആർത്തവ ക്രമക്കേടുകൾ ഉൾപ്പെടെ പല തരം പ്രശ്നങ്ങളിലെയ്ക്കും നയിക്കും.