കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളും ഫുട്ബോൾ പ്രേമികളും ചേർന്ന് രൂപീകരിച്ച  ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) 2024 വർഷത്തെ മെംമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു .ആദ്യ മെംമ്പർഷിപ്പ് ടിഫാക്ക്  പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ ഉപദേശക സമിതി അംഗം പി.ജി.ബിനുവിന് നൽകി ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി അംഗം ഷാൻ ഷാജഹാൻ, അസിസ്റ്റന്റ് മാനേജർ  ആന്റണി വിൻസന്റ്, സെക്രട്ടറിമാരായ കൃഷ്ണ രാജ്, സജിത് സ്റ്റാറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷൈൻ മാർസലിൻ, ഡൻസ്റ്റൺ പോളിൻ എന്നിവർ സന്നിഹിതരായിരുന്നു.  മെംബർഷിപ്പ് വിതരണ ഉദ്ഘാടന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക്ക് ജോ.ട്രഷറർ റംസി കെന്നഡി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *