ഫിലഡെൽഫിയ – മാർത്തോമാ യുവജന സഖ്യത്തിന്റെ നവതിആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽഭവനരഹിതരായ ഒരു കുടുംബത്തിന് ക്രിസ്തോസ് മാർത്തോമ യുവജനസഖ്യം ഒരു ഭവനം  നിർമിച്ചുനൽകുന്നു. ഭവനത്തിന്റെ കൂദാശ കർമ്മം ഫെബ്രുവരി 5 നെ തിങ്കളാഴ്ച  3 മണിക്ക്  മാർത്തോമാ യുവജന സഖ്യം പ്രസിഡന്റ്അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ബർണബാസ്  സഫ്രഗൻ മെത്രാപോലീത്ത തിരുമേനി നീർവഹിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും തിരുമേനി അധ്യക്ഷത വഹിക്കും. സംസ്കാരിക രാഷ്ട്രീയ രംഗത്തെപ്രമുഖരായ ആളുകൾ പങ്കെടുത്ത് ആശംസകൾ അർപ്പിക്കുന്നതും ആണ്. 
ഭവന നിർമാണത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന് കഴിഞ്ഞ ഒരു വർഷമായി യുവജന സഖ്യഗങ്ങൾ കഠിനപ്രയത്നത്തിൽ ആയിരുന്നു. ഭക്ഷണപ്പൊതികൾ വിൽപ്പന നടത്തിയും  ഓണസദ്യ നടത്തിയുമാണ് ഭവനനിർമ്മാണത്തിനുള്ള തുക കണ്ടെത്തിയത്. യുവജനസഖ്യം പ്രസിഡണ്ട് റെവ. റെജി യോഹന്നാൻ, സെക്രട്ടറിജൈനി തോമസ്,ട്രെഷാർഉം  പ്രൊജക്റ്റ് കൺവീനറുമായ ലിബിൻ തോമസ് വൈസ് പ്രസിഡൻറ് വർഷ ജോൺ, കൺവീനേഴ്‌സ് -ബിൻസി ജോൺ, ക്രിസ്റ്റി  മാത്യു പബ്ലിസിറ്റി കൺവീനേഴ്‌സ് -ജസ്റ്റിൻ ജോസ്, ഷീന എബ്രഹാംഎന്നിവരടങ്ങുന്ന യുവജന സഖ്യഅംഗങ്ങൾ  മുഴുവൻ ഉൾപ്പെടുന്ന വിപുലമായ ഒരു ഗ്രൂപ്പാണ് ഇതിൻറെ പിന്നിൽപ്രവർത്തിച്ചത്. ഇതുപോലെ ഒരു സദുദ്യമത്തിൽ സഹകരിച്ച് ഏവരോടും ഉള്ള നന്ദി സെക്രട്ടറി അറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *