കോഴിക്കോട്: കീഴരിയൂര്‍ പാലായിയില്‍ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഇന്നു രാവിലെ അഞ്ചിനാണ് തീപിടിത്തമുണ്ടായത്.പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. പാലായി സ്വദേശി സലാമാണ് മില്ലുടമ. മില്ലിന് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല.