കേരള സോഷ്യൽ ആൻഡ് കൽച്ചറൽ അസോസിയേഷൻ മലബാർ ഗോൾഡ് ബാലകലോത്സവം ഫിനാലെ പ്രൗഡ ഗംഭീരമായി ഫെബ്രുവരി 2, 2024 വൈകീട്ട് 6:30 ന് ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു .
കെഎസ്സിഎ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ ജേക്കബ് മുഖ്യ അഥിതിയും , പ്രശസ്ത സിനിമാനടിയും നർത്തകിയുമായ കൃഷ്ണ പ്രഭ അഥിതിയുമായിരുന്നു.

കെഎസ്സിഎ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതവും  എന്റർടൈമെന്റ് സെക്രട്ടറി രെഞ്ചു രാജേന്ദ്രൻ നായർ, ബാലകലോത്സവം കൺവീനർ ശശിധരൻ ,മലബാർ ഗോൾഡ് & ഡയമണ്ട് പ്രതിനിധി നിഖിൽ, സ്റ്റാർ വിഷൻ എം ഡി സേതു രാജ് എന്നിവരെ കൂടാതെ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും  സന്നിഹിതരായിരുന്നു .
600 ലതികം കുട്ടികൾ,140ൽ പരം ഈവെന്റുകളിൽ മത്സരിച്ച കെഎസ്സിഎ മലബാർ ഗോൾഡ് ബാലകലോത്സവം കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ്‌ ചാമ്പ്യൻ, കെഎസ്സിഎ സ്പെഷ്യൽ അവാർഡ് നേടിയവർക്കും ഒന്നും , രണ്ടും , മൂന്നും സ്ഥാനം നേടിയ എല്ലാ കുട്ടികൾക്കും ട്രോഫിയും സർറ്റിഫികേറ്റ്സും നൽകി.

കലാതിലകം- ഗായത്രി സുധീർ കലാപ്രതിഭ- ശൗര്യ ശ്രീജിത്ത് ബാലാതിലകം- ആരാധ്യ ജിജീഷ് ബാലാപ്രതിഭ- അഡ്വിക് കൃഷ്ണ നാട്യരത്ന- ഇഷിക പ്രദീപ് നാട്യരത്ന- നക്ഷത്ര രാജ്സംഗീതരത്ന-ഗായത്രി സുധീർ 
ഗ്രൂപ്പ്‌ 1 ചാമ്പ്യൻ-ആദ്യലക്ഷ്മി എം സുഭാഷ്ഗ്രൂപ്പ്‌ 1 ചാമ്പ്യൻ കെഎസ്സിഎ -ആദിദേവ് നായർ ഗ്രൂപ്പ്‌ 2 ചാമ്പ്യൻ-പുണ്യ ഷാജി ഗ്രൂപ്പ്‌ 3 ചാമ്പ്യൻ- ഹിമ അജിത് കുമാർ ഗ്രൂപ്പ്‌ 4 ചാമ്പ്യൻ- നക്ഷത്ര രാജ്ഗ്രൂപ്പ്‌ 4 ചാമ്പ്യൻ കെഎസ്സിഎ – വൈഗ പ്രശാന്ത് ഗ്രൂപ്പ്‌ 5 ചാമ്പ്യൻ -ഇഷിക പ്രദീപ്ഗ്രൂപ്പ്‌ 5 ചാമ്പ്യൻ കെഎസ്സിഎ – സംവൃത് സതീഷ്

By admin

Leave a Reply

Your email address will not be published. Required fields are marked *