മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പലതവണയായി നല്‍കിയ സമന്‍സ് ഒഴിവാക്കിയ നടപടിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവ് അനുസരിക്കാതെ ഹാജരാകാതിരുന്നതിന് ഐപിസി സെക്ഷന്‍ 174 പ്രകാരമാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍  പരാതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിന് കോടതി കേസ് പരിഗണിക്കും.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി ഇതുവരെ അരവിന്ദ് കെജ്രിവാളിന് അഞ്ച് തവണയാണ് സമന്‍സ് അയച്ചിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാനുള്ള നിയമവിരുദ്ധമായ ശ്രമങ്ങളാണിതെന്ന് ചൂണ്ടികാട്ടിയാണ് കെജ്രിവാള്‍ സമന്‍സ് ഒഴിവാക്കിയത്. ‘കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയാണ് മോദി ജിയുടെ ലക്ഷ്യം. തന്നെ അറസ്റ്റു ചെയ്ത് ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്’ കെജ്രിവാള്‍ പറഞ്ഞു. 
എന്നാല്‍ ബിജെപിയുടെ ആ?ഗ്രഹങ്ങള്‍ ഒന്നും സംഭവിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും എഎപി പ്രസ്താവനയില്‍ പറഞ്ഞു. കെജ്രിവാളിനെതിരായ നോട്ടീസുകളില്‍ തങ്ങളുടെ നിയമ വിദ?ഗ്ധര്‍ പഠനം നടത്തുകയാണെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഭ?ഗവന്ത് മന്നിനൊപ്പം പഞ്ചാബില്‍ ഒരു പ്രതിഷേധ പരിപാടിയില്‍ ഇന്നലെ അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്തിരുന്നു. നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാതിരുന്നത്. 
ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബര്‍ 21, നവംബര്‍ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *