തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ശരത് അറസ്റ്റില്‍.സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയെത്തുടര്‍ന്നാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ക്ക് ഒന്നര വയസ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞുമുണ്ട്.
ശരത്തിന്റെ ഭാര്യ അഭിരാമി(22)യെ വ്യാഴാഴ്ച രാവിലെയാണ് വീടിനു പുറത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ശരത് വീട്ടിലുണ്ടായിരുന്നു. രണ്ടര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞയുടന്‍ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
ഇതിനു ശേഷം സ്ത്രീധനത്തിന്റെ പേരില്‍ അഭിരാമിയെ നിരന്തരം മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അഭിരാമിയുടെ ആത്മഹത്യയില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.