മുംബൈ: താൻ മരിച്ചിട്ടില്ലെന്നും, സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടിയാണ് മരണ വാർത്ത ബോധപൂർവം പ്രചരിപ്പിച്ചതെന്നും ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും, എന്നാൽ, സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധമില്ലായ്മ പലരുടെയും മരണത്തിനു കാരണമായിട്ടുണ്ടെന്നും അവർ വീഡിയോയിൽ പറയുന്നു. പൂനം പാണ്ഡെ മരിച്ചതായി അവരുടെ പിആർ ടീം തന്നെയാണ് വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നത്. മരണ കാരണം സെർവിക്കൽ ക്യാൻസറാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിനായുള്ള ബോധവത്കരണമാണ് താൻ നടത്തിയതെന്നാണ് പൂനം പാണ്ഡെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത […]

By admin

Leave a Reply

Your email address will not be published. Required fields are marked *