ജിദ്ദ:   ദീർഘകാലം  ജിദ്ദയിൽ സേവനം അനുഷ്ഠിച്ചിരുന്ന ജനകീയ ഡോക്ടർ സ്വദേശത്ത് മരണപ്പെട്ടു.  തിരൂരങ്ങാടി, കക്കാട്  സ്വദേശിയും  പരേതനായ അമ്പാടി പോക്കരുട്ടി ഹാജി (കക്കാട് മഹല്ല് മുൻ പ്രസിഡൻ്റ് ) യുടെ മകനുമായ ഡോക്ടർ അബ്ദുറഹ്‌മാന്‍ അമ്പാടി (കുഞ്ഞാക്ക – 65) ആണ് മരിച്ചത്.  
ഭാര്യ: ഹസീന.  മക്കൾ: ഡോ.റൂഹി, സഹ് ല, ലുഖ്മാൻ, അസ്മ,  മരുമക്കൾ:  ഡോ. അനീസ്, ഡോ. സലീം.  സഹോദരങ്ങൾ:  ഡോ. അബ്ദുൽ അസീസ്, അബ്ദുലത്തീഫ്, സലീം, ഖദീജ, ആയിശ, ഹലീമ. 
ശനിയാഴ്ച  കാലത്ത് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു  അന്ത്യം.   ഹൃദയസ്തംഭനമായിരുന്നു മരണ കാരണം.
മലയാളികളുടെ നേതൃത്വത്തിലുള്ള  ജിദ്ദാ ഷറഫിയ്യയിലെ  പ്രസിദ്ധമായ  അൽഅബീർ  പോളിക്ലിനിക്കിൽ  ഇരുപത് വർഷത്തോളം സർജൻ ആയിരുന്നു.   എട്ടു വര്‍ഷം മുമ്പ്  പ്രവാസം  മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയ  ഡോക്ടർ അബ്ദുറഹ്മാൻ  നിലവിൽ എം കെ ഹാജി തിരുരങ്ങാടി,  അൽഅബീർ കിഴിശ്ശേരി,  മെട്രോ കോഴിക്കോട് എന്നീ  ആശുപത്രികളിൽ സേവനം അനുഷ്‌ടിച്ചു വരികയായിരുന്നു.  അതോടൊപ്പം, പ്രാദേശികമായി സാമൂഹിക സേവനങ്ങളിൽ  സജീവവുമായിരുന്നു.   
മൃതദേഹം ഉച്ചക്ക് രണ്ടു മണിവരെ തിരൂരങ്ങാടി യത്തീംഖാനയില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. അതിനുശേഷം തറവാട്ടു വീട്ടിലും  പൊതു ദര്‍ശനത്തിനുവെച്ച ശേഷം ഖബറടക്കും.
തിരുരങ്ങാടി യതീംഖനയിൽ ഇന്ന് ഉച്ചക്ക് 2 മണി വരെ പൊതുദർശനവും ജനാസ നിസ്കാരവും നടത്തുന്ന മൃതദേഹം വീട്ടിലേക്ക് കൊണ്ട്പോയ ശേഷം രാത്രി എട്ട്  മണിക്ക് കക്കാട് ജുമാ മസ്‌ജിദ്‌  ഖബറിടത്തിൽ സംസ്‌കരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *