കോഴിക്കോട്: മൂന്നുവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലെ ആൽബിൻ ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്.
കുട്ടിയെ ഉറക്കിയശേഷം അലക്കാൻ പോയ അമ്മ തിരികെ വന്നപ്പോൾ കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു