കൊച്ചി: 2023-ൽ, ഇന്ത്യയുടെ ഇലക്ട്രിക് സ്‌കൂട്ടർ മേഖലയിലെ മുൻനിരക്കാരായ ഏഥർ എനർജി, സുസ്ഥിരത, ഉപഭോക്തൃ സംതൃപ്തി, ദേശീയ തലത്തിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വർദ്ധിച്ചുവരുന്ന ഏറ്റെടുക്കൽ എന്നിവയിൽ തങ്ങളുടെ സമർപ്പണം ദൃഢപ്പെടുത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചതായി ‘ഏഥർ ഇൻ 2023′ ’ റിപ്പോർട്ട് വെളിപ്പെടുത്തി.
ഇത് 2021-ൽ റിപ്പോർട്ട് ആരംഭിച്ചതിന് ശേഷമുള്ള മൂന്നാമത്തേതാണ്. ഇത് കഴിഞ്ഞ വർഷത്തിലെ ഉപയോഗ പ്രവണതകളും നാഴികക്കല്ലുകളും എടുത്തുകാണിക്കുന്നു, പ്രത്യേകിച്ചും ചെറിയ നഗരങ്ങളിലെയും പട്ടണങ്ങളിലെയും. ഈ നഗരങ്ങളിലും പട്ടണങ്ങളിലും 1.2 ബില്യൺ കിലോമീറ്ററുകൾ സഞ്ചരിച്ച്, ഏഥർ സ്‌കൂട്ടറുകൾ കൂടുതൽ പ്രബലമായ സാന്നിദ്ധ്യം രേഖപ്പെടുത്തി. ഇത് മുൻ വർഷത്തേക്കാൾ 209% വർധനയാണ് സൂചിപ്പിക്കുന്നത്.