വിദേശത്ത് താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ച്, വാലിഡായ പാസ്പോർട്ട് നിലനിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അന്താരാഷ്ട്ര യാത്രകൾക്കും കോൺസുലാർ സേവനങ്ങൾക്കും ഉൾപ്പെടെ പാസ്പോർട്ട് എപ്പോഴും ആവശ്യമായി വരുന്നു.
പലരും പാസ്പോർട്ട് പോലുള്ള വേണ്ടപ്പെട്ട ഡോക്യുമെന്റുകൾ പുതുക്കാനായി നാട്ടിലേക്ക് മടങ്ങിയെത്താറുണ്ട്. എന്നാൽ ദുബായിൽ താമസിക്കുന്ന പ്രവാസികൾക്ക് വളരെ ലഘുവായ നടപടികളിലൂടെതന്നെ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാം. 
ഇന്ത്യൻ എംബസിയുടെ ‘പാസ്‌പോർട്ട് സേവ’ എന്ന സേവനം ഇന്ത്യൻ പ്രവാസികൾക്ക് മുഴുവൻ അപേക്ഷാ പ്രക്രിയയും ഓൺലൈനായി പൂർത്തിയാക്കാനും, ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ ബിഎൽഎസ് ഇൻ്റർനാഷണൽ സെൻ്ററിൽ സമർപ്പിക്കാനും അവസരം ഒരുക്കുന്നു.
ഇന്ത്യൻ പാസ്‌പോർട്ടുകൾ ദൂബായിൽ എങ്ങനെ പുതുക്കാം?
1. പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പ്രദേശവും രാജ്യവും തിരഞ്ഞെടുക്കുക.
പാസ്‌പോർട്ട് സേവ വെബ്‌സൈറ്റിലേക്ക് പോകുക: https://embassy.passportindia.gov.in/ .
‘ആഫ്രിക്ക മിഡിൽ ഈസ്റ്റ്’ വിഭാഗം തിരഞ്ഞെടുക്കുക.
നിങ്ങൾ താമസിക്കുന്ന രാജ്യമായി ‘യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ തിരഞ്ഞെടുക്കുക.
2. ഒരു അക്കൗണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക.
നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കിൽ, ‘Register—Register to apply for passport services’ എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ എംബസി അല്ലെങ്കിൽ കോൺസുലേറ്റ്, പേര്, ജനനത്തീയതി, ഇമെയിൽ വിലാസം, പാസ്‌വേഡ് എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
തുടർന്ന്, നിങ്ങളുടെ ഇമെയിൽ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. പാസ്‌പോർട്ട് പുതുക്കാനായി അപേക്ഷിക്കുക.
‘പാസ്‌പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കാൻ രജിസ്റ്റർ ചെയ്യുക’ എന്ന സേവനത്തിൽ വീണ്ടും ക്ലിക്ക് ചെയ്യുക.
പാസ്‌പോർട്ട് തരമായി ‘ആപ്ലിക്കേഷൻ ഫോർ അപ്ലയിങ് ആൻ ഓർഡിനറി പാസ്പോർട്ട്’, ‘പാസ്‌പോർട്ട് റീഇഷ്യൂ’ എന്നിവ തിരഞ്ഞെടുക്കുക.
‘validity expired within three years or is due to expire’ എന്നതു പോലെ, പാസ്പോർട്ട് വീണ്ടും ഇഷ്യൂ ചെയ്യാനുള്ള കാരണം തിരഞ്ഞെടുക്കുക.
നിങ്ങൾ താൽപ്പര്യപ്പെടുന്ന ആപ്ലിക്കേഷൻ തരം തിരഞ്ഞെടുക്കുക: സാധാരണ, തത്കാൽ (അടിയന്തിരം).
പാസ്‌പോർട്ട് ബുക്ക്‌ലെറ്റിൻ്റെ തരം തിരഞ്ഞെടുക്കുക: 36 അല്ലെങ്കിൽ 60 പേജുകൾ.
4. നിങ്ങളുടെ അപേക്ഷാ വിശദാംശങ്ങൾ പൂരിപ്പിക്കുക.
നിങ്ങളുടെ പേര്, ജനനത്തീയതി, ജനനസ്ഥലം, വൈവാഹിക നില എന്നിവയുൾപ്പെടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുക.
നിങ്ങളുടെ ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ഉൾപ്പെടെ, ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകുക.
നിങ്ങളുടെ പാൻ (പെർമനൻ്റ് അക്കൗണ്ട് നമ്പർ) അല്ലെങ്കിൽ വോട്ടർ ഐഡി (ലഭ്യമെങ്കിൽ) നൽകുക.
നിങ്ങളുടെ തൊഴിൽ തരം, വിദ്യാഭ്യാസ യോഗ്യത, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവ പൂരിപ്പിക്കുക.
ക്രിമിനൽ നടപടികൾ, ശിക്ഷാവിധികൾ, വിദേശ പൗരത്വം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
5. നിങ്ങളുടെ കുടുംബ വിശദാംശങ്ങൾ നൽകുക.
നിങ്ങളുടെ മാതാപിതാക്കളുടെയും പങ്കാളിയുടെയും പേരുകൾ നൽകുക (ബാധകമെങ്കിൽ).
നിങ്ങൾ പ്രായപൂർത്തിയാകാത്തവർക്കാണ് അപേക്ഷിക്കുന്നതെങ്കിൽ, അവരുടെ പാസ്‌പോർട്ട് നമ്പർ നൽകുക (ലഭ്യമെങ്കിൽ).
നിങ്ങളുടെ വിലാസ വിശദാംശങ്ങൾ, ഇമെയിൽ, മൊബൈൽ ഫോൺ നമ്പർ എന്നിവ നൽകുക.
വിലാസത്തിന്: 
നിങ്ങളുടെ പാസ്‌പോർട്ടിൽ അച്ചടിച്ചിരിക്കുന്ന നിങ്ങളുടെ നിലവിലെ വിലാസം നൽകുക.
ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ കണ്ടെത്താൻ പാസ്‌പോർട്ട് സേവ വെബ്‌സൈറ്റിൻ്റെ ‘നോ യുവർ പോലീസ് സ്‌റ്റേഷൻ’ സേവനം ഉപയോഗിക്കുക.
നിങ്ങളുടെ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കുക, ക്യാപ്‌ച കോഡ് നൽകുക, നിങ്ങളുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളുടെ ലിസ്റ്റ് കണ്ടെത്താൻ ‘സബ്മിറ്റ്’ ക്ലിക്കുചെയ്യുക.
7. മുൻ പാസ്പോർട്ട് വിശദാംശങ്ങൾ നൽകുക.
പാസ്പോർട്ട് നമ്പർ
ഇഷ്യൂ ചെയ്ത തീയതി
കാലഹരണപ്പെടുന്ന തീയതി
ഇഷ്യൂ ചെയ്ത സ്ഥലം
8. മറ്റു വിശദാംശങ്ങൾ പൂരിപ്പിക്കുക.
നിങ്ങളുടെ പാസ്‌പോർട്ട് വിശദാംശങ്ങൾ പൂർത്തിയാക്കിയ ശേഷം, അപേക്ഷായുടെ അവസാന ഭാഗത്ത് ഉത്തരം നൽകേണ്ട ചോദ്യങ്ങളുടെ ഒരു ലിസ്റ്റും ദൃശ്യമാകുന്നു. ‘എസ് ഓർ നോ’ ഉപയോഗിച്ച് ഇവ പൂരിപ്പിക്കുക.
9. നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്ത് ശേഷം സമർപ്പിക്കുക.
നിങ്ങൾ നൽകിയ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക.
നിങ്ങളുടെ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കാൻ ‘Submi’ ക്ലിക്ക് ചെയ്യുക.
10. ഒരു അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്ത് നിങ്ങളുടെ അപേക്ഷാ ഫോം ബിഎൽഎസ് ഇൻ്റർനാഷണൽ സർവീസ് ഓഫീസിൽ സമർപ്പിക്കുക.
യുണൈറ്റഡ് അറബ് എമിറേറ്റിലെ വിവിധ ശാഖകളിൽ സ്ഥിതി ചെയ്യുന്ന ബിഎൻഎസ് ഇൻ്റർനാഷണൽ സെൻ്റർ കണ്ടെത്തുക എന്നതാണ് അവസാന ഘട്ടം.
യുഎഇയലെ ബിഎൽഎസ് സെൻ്ററുകൾ 
ബിഎൽഎസ് ദുബായ്:
ബിഎൽഎസ് അൽ ഖലീജ് സെൻ്റർ: യൂണിറ്റുകൾ 118–119, മെസാനൈൻ ഫ്ലോർ അൽ ഖലീജ് സെൻ്റർ, അൽ ഐൻ സെൻ്ററിന് എതിർവശത്ത്, മൻഖൂൽ റോഡ്, ബർ ദുബായ് (പാസ്‌പോർട്ട്, വിസ വിഭാഗം)
ബിഎൽഎസ് ദേര: ഷോപ്പ് നമ്പർ 13, ഗ്രൗണ്ട് ഫ്ലോർ, സീന ബിൽഡിംഗ്, ദെയ്‌റ സിറ്റി സെൻ്റർ P3 പാർക്കിംഗിന് എതിർവശത്ത്
പ്രീമിയം ലോഞ്ച്: 507, ഹബീബ് ബാങ്ക് എജി സൂറിച്ച് അൽ ജവാര ബിൽഡിംഗ്, ബാങ്ക് സ്ട്രീറ്റ്, ബർ ദുബായ്, എഡിസിബി ബാങ്കിന് അടുത്ത്
ബിഎൽഎസ് ഷാർജ ഇന്ത്യൻ അസോസിയേഷൻ: ഇന്ത്യൻ അസോസിയേഷൻ, മെഗാ മാൾ റൗണ്ട്എബൗട്ടിന് സമീപം, അൽ മനാഖ് ഏരിയ
ബിഎൽഎസ് റാസൽ ഖൈമ: സ്പെഷ്യലിസ്റ്റ് മെഡിക്കൽ സെൻ്ററിന് പിന്നിൽ, ഐടി കമ്പ്യൂട്ടർ ക്രോസ്, സെൻഗർ ബിൽഡിംഗ് മെറ്റീരിയൽ ട്രേഡിംഗിന് സമീപം, ദഹൻ റോഡ്, റാസൽ ഖൈമ
ബിഎൽഎസ് ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ്, അൽ ഫാസിൽ റോഡ്, എതിർവശത്ത്. ഹിൽട്ടൺ ഹോട്ടൽ, ഫസീൽ, ഫുജൈറ
ബിഎൽഎസ് സെൻ്ററിൽ ആവശ്യമായ രേഖകൾ
പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷയ്‌ക്ക് പുറമേ, ‌ഇനിപ്പറയുന്ന രേഖകളും ഈ നടപടിക്ക് ആവശ്യമാണ്:
ഒറിജിനൽ പാസ്പോർട്ട് കോപ്പി
യുഎഇ റെസിഡൻസ് വിസ പേജ് കോപ്പി
വ്യക്തമായ രണ്ട് പാസ്‌പോർട്ട് ഫോട്ടോകൾ.
സംശയങ്ങൾക്കും പരാതികൾക്കും ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?
ഔട്ട്‌സോഴ്‌സിംഗ് സെൻ്ററിലെ സേവനത്തെക്കുറിച്ചോ സൗകര്യങ്ങളെക്കുറിച്ചോ എന്തെങ്കിലും പരാതികൾക്കും നിർദ്ദേശങ്ങൾക്കും, കേന്ദ്രത്തിൽ ലഭ്യമായ ഫീഡ്‌ബാക്ക് ഫോമുകൾ ഉപയോഗിക്കാം.
ഇമെയിൽ: pbsk.dubai@mea.gov.in
പ്രവാസി ഭാരതീയ സഹായ കേന്ദ്രം ടോൾ ഫ്രീ നമ്പർ: 800 46342

By admin

Leave a Reply

Your email address will not be published. Required fields are marked *