ജോർദാൻ: ജോർദാൻ ആക്രമണത്തിന് മറുപടിയായി സിറിയയിലും ഇറാഖിലുമുള്ള 85 കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി അമേരിക്ക. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു.
ഇറാൻ റെവല്യൂഷണറി ഗാർഡിൻ്റെ പിന്തുണയുള്ള  ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത് അമേരിക്ക അറിയിച്ചു. വെള്ളിയാഴ്ച തങ്ങളുടെ യുദ്ധവിമാനങ്ങൾ വ്യോമാത്രമണം നടത്തിയെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ്റെ ഖുദ്‌സ് സേനയെയാണ് യുഎസ് സൈന്യം ലക്ഷ്യമിട്ടതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 
ജോർദാനിലുണ്ടായ മാരകമായ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച, ഇറാൻ്റെ റെവല്യൂഷണറി ഗാർഡിൻ്റെ നിയന്ത്രണത്തിലുള്ള ഇറാഖിലെയും സിറിയയിലെയുംനിരവധി കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയെങ്കിലും  ഇറാൻ്റെ ഉള്ളിലെ ഒരു സ്ഥലവും അമേരിക്ക ലക്ഷ്യമാക്കിയിരുന്നില്ല.
കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ, റോക്കറ്റ്, മിസൈൽ, ഡ്രോൺ സംഭരണ ​​കേന്ദ്രങ്ങൾ, ലോജിസ്റ്റിക്‌സ്, വെടിമരുന്ന് വിതരണ ശൃംഖല സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സന്നാഹങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. സിറിയയിലെ നാലും ഇറാഖിലെ മൂന്നും ഉൾപ്പെടെ ഏഴു സ്ഥലങ്ങളിലായി 85 ലധികം കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. 
മിഡിൽ ഈസ്റ്റിലും ലെബനൻ മുതൽ ഇറാഖ് വരെയും യെമൻ മുതൽ സിറിയ വരെയും ഇറാൻ റവല്യൂഷനറി ഗാർഡിൻ്റെ നിയന്ത്രണത്തിലാണ്. ഈ കേന്ദ്രങ്ങളാണ് അമേരിക്ക ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം അർദ്ധസൈനിക സേനയുമായ ഖുദ്‌സ് ഫോഴ്‌സിനെയും  അവർ ലക്ഷ്യമിടുന്നുണ്ട്. സിറിയയിൽ ഇറാൻ പിന്തുണയുള്ള 18 തീവ്രവാദികളെ കൊലപ്പെടുത്തിയ ആക്രമണങ്ങളിൽ ബി-1 ലോംഗ് റേഞ്ച് ബോംബർ എന്നിവ ഉപയോഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *