കൊച്ചി: വീട് പണയത്തിനെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മാരകായുധങ്ങള്‍കാണിച്ച് ഭീഷണിപ്പെടുത്തി കാറും സ്വര്‍ണവും വിലകൂടിയ ഉപകരണങ്ങളും പണവുമുള്‍പ്പടെ കവര്‍ന്ന സംഭവത്തില്‍ സ്ത്രീയുള്‍പ്പടെ നാലുപേര്‍ പിടിയില്‍.
കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട് ജോണ്‍ ബ്രിട്ടോ(40), തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍കോണം സ്വദേശിയും നിലവില്‍ ചിലവന്നൂര്‍ ഭാഗത്ത് ഗ്യാലക്‌സി ക്ലിഫ്‌ഫോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷീല(47), കോട്ടയം കുറവിലങ്ങാട് ചീമ്പനാല്‍ വീട്ടില്‍ ലിജോ തങ്കച്ചന്‍, കുറവിലങ്ങാട് നമ്പ്യാരത്ത് വീട്ടില്‍ ആല്‍ബിന്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും മോഷണ മുതലുകല്‍ കണ്ടെടുത്തു.
വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരന്റെ കാര്‍, ലാപ്പ്‌ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ഏഴ് പവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല, ഒരു പവന്റെ മോതിരം, 16350 രൂപ അടങ്ങിയ പഴ്‌സ്, ഒപ്പിട്ട ചെക്ക് ബുക്ക് തുടങ്ങിയവയാണ് കവര്‍ന്നത്. കൂടാതെ ചെക്കുകള്‍ കൈമാറി വിവിധ അക്കൗണ്ടുകളില്‍ നിന്നായി 695000 രൂപയും അപഹരിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *