ഡല്‍ഹി: വാടക വീടുകളിലോ ചേരികളിലോ അനധികൃത കോളനികളിലോ താമസിക്കുന്നവർക്ക് സ്വന്തമായി വീട് വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യാവുന്ന ഒരു പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.
“വാടക വീടുകളിലോ ചേരികളിലോ കുടിലുകളിലോ അനധികൃത കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിനുള്ള ഒരു പദ്ധതി ഉടൻ ആരംഭിക്കും,” നിർമലാ സീതാരാമൻ പാർലമെൻ്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ചേരികളിലും കുടിലുകളിലും അനധികൃത കോളനികളിലും വാടകവീടുകളിലും കഴിയുന്ന പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പലിശ നിരക്കിൽ ഇളവ് നൽകി ബാങ്കുകളിൽ നിന്ന് താമസിയാതെ ഭവനവായ്പ ലഭ്യമാക്കുമെന്ന് കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച പദ്ധതി ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *