ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ. പരമാവധി പേരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാൻ നടപടിയെടുക്കാനും നിർദ്ദേശം നൽകി. 
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ എത്തിയതായിരുന്നു സഞ്ജയ് കൗൾ. രാവിലെ 11 മണിയോടെ എത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിനെ ജില്ല കലക്ടർ ജോൻ വി സാമുവലും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഇ.ആർ.ഒമാർ വിവിധ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയകൾ സി.ഇ.ഓ വിശദീകരിച്ചു. ഇലക്ടറൽ റോൾ ബി.എൽ.ഒമാർ കൃത്യമായി പരിശോധിച്ച് ഭൗതിക പരിശോധന പൂർത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ല കളക്ടർ വഴി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  
ജില്ലയിലെ ലോക സഭാ മണ്ഡലങ്ങളായ ആലപ്പുഴ, മാവിലേക്കര എന്നിവിടങ്ങളിലെ ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 
സെൻസിറ്റീവ്, ക്രിട്ടിക്കൽ ബൂത്തുകളുടെ തൽസ്ഥിതി പരിശോധിക്കാൻ ജില്ല പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഭവന സന്ദർശനം നടത്തി ഇലക്ടറൽ റോളിന്റെ കൃത്യത ഉറപ്പുവരുത്താനും ഈ കാര്യം ഇ.ആർ.ഒമാർ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുകയും വേണം. 
വീഴ്ച വരുത്തുന്ന ബി.എൽ.ഒമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ല കളക്ടറോട് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് എല്ലാവിധ മുന്നൊരുക്കങ്ങളും ഉറപ്പാക്കാൻ ജില്ല കളക്ടർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. 
ജില്ല കളക്ടർ ജോൺ വി സാമുവലിന്റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ചേംബറിൽ നടന്ന യോഗത്തിൽ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, എ.ഡി.എം എസ്. സന്തോഷ് കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി.എസ് രാധേഷ്, മറ്റ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *