മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന് മുസ്ലിംലീഗ് യുഡിഎഫിൽ ആവശ്യമുന്നയിക്കാൻ സാധ്യത. അല്ലെങ്കിൽ കാസര്‍ഗോഡോ വടകരയോ വേണമെന്നാണ് ലീഗിന്റെ ആവശ്യമെന്നാണ് സൂചന.
കാസർഗോഡ് കോണ്‍ഗ്രസിനുള്ളിലെ തർക്കങ്ങളും നിലവിലെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെയുള്ള വികാരവും ലീഗിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഈ മാസം അഞ്ചിന് വീണ്ടും കോണ്‍ഗ്രസ് – ലീഗ് ഉഭകക്ഷി യോഗം ചേരും.
നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലം കൂടി വേണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.