ഡല്‍ഹി: സമ്പദ് രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിരവധി വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. ഇന്ത്യൻ ജനത പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു.  
എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം- സർക്കാരിന്റെ വിജയതന്ത്രമെന്ന് ധനമന്ത്രി പറഞ്ഞു. 
വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നല്‍കി. 
പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യം പുരോഗതിയിലേക്ക് കുതിച്ചു. അമൃതകാലത്തിനായി സർക്കാർ പ്രയത്നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed