ഡൽഹി: കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. നിർമല സീതാരാമന്റേത് അവ്യക്തമായ ഭാഷയാണെന്നും കൃത്യമായ കണക്കുകളില്ലെന്നും ശശി തരൂർ വിമർശിച്ചു. ബജറ്റ് പ്രസംഗം ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരുന്നു. കാര്യമായ വിവരങ്ങൾ ഇല്ലാത്തതാണ് രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റെന്നും തരൂർ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗമായിരുന്നു ഇത്. കാര്യമായ പ്രഖ്യാപനങ്ങളൊന്നും അതിലുണ്ടായില്ല. കൃത്യമായ കണക്കുകൾ ഉൾപ്പെടുത്താതെ പ്രതീക്ഷ, ആത്മവിശ്വാസം എന്നിങ്ങനെ ചില വാക്കുകൾ മാത്രമാണ് ബജറ്റിൽ പറയുന്നത്. സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തരൂർ പറഞ്ഞു.