ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തി സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ബിഗ്‌ബോസ് താരം. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
ദേവലി റോഡിലെ ഒരു ഫ്‌ളാറ്റില്‍ വച്ച് 2023-ലാണ് സംഭവം. യുവതിയെ സുഹൃത്ത് ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫ്‌ളാറ്റിലെത്തിയ യുവതിക്ക് സുഹൃത്ത് ഭക്ഷണവും കുടിക്കാന്‍ ശീതള പാനീയവും നല്‍കിയെന്ന് യുവതി പറഞ്ഞു.
ശീതള പാനീയത്തില്‍ മദ്യം കലര്‍ത്തിയെന്നും പാനീയം കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ സുഹൃത്ത് പീഡിപ്പിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.