കടങ്ങോട്: വിറ്റുപോകാത്ത ടിക്കറ്റിന് ഒരുകോടി രൂപ ഒന്നാം സമ്മാനം. ലോട്ടറി കച്ചവടക്കാരനായ കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുളങ്ങര വീട്ടില്‍ ഫ്രാന്‍സിസി(68)നെയാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-50 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയാണ് വിറ്റുപോകാത്ത ടിക്കറ്റിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം എരുമപ്പെട്ടിയിലെ വൈരം ലോട്ടറീസില്‍നിന്നും വില്‍പ്പനയ്ക്കായി 75 ടിക്കറ്റുകളാണ് ഫ്രാന്‍സിസ് വാങ്ങിയത്. ഇതില്‍ 45 ടിക്കറ്റുകള്‍ മാത്രമേ വിറ്റിരുന്നുള്ളൂ. മുപ്പതെണ്ണം വില്‍ക്കാന്‍ കഴിയാത്ത നിരാശയിലിരിക്കുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരമറിയുന്നത്. പരിശോധിച്ചപ്പോഴാണ് കൈയ്യിലുള്ള എഫ്.എന്‍. 619922 നമ്പറിനാണ് ഒന്നാം സമ്മാനമെന്നറിയുന്നത്. 
ലോറി ഡ്രൈവറായിരിക്കെ അസുഖമായി ജോലിക്ക് പോകാന്‍ കഴിയാതെ വന്നപ്പോഴാണ് ഫ്രാന്‍സിസ് ലോട്ടറി വില്‍പ്പന തുടങ്ങിയത്. ഇരുപത് വര്‍ഷമായി എരുമപ്പെട്ടി മുതല്‍ കുന്നംകുളം വരെയുള്ള സ്ഥലങ്ങളില്‍ കാല്‍നടയായാണ് വില്‍പ്പന.
പൊതുമരാമത്ത് പുറമ്പോക്കില്‍ ശോചനീയാവസ്ഥയിലുള്ള വീട്ടിലാണ് ഫ്രാന്‍സിസും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. ടിക്കറ്റ് ഫെഡറല്‍ ബാങ്ക് വടക്കേക്കാട് ശാഖയ്ക്ക് കൈമാറാനാണ് തീരുമാനം. റീനയാണ് ഭാര്യ. മക്കള്‍: ഫെറീന, ആന്റണി ബ്ലെസന്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed