ഡല്‍ഹി: ധനക്കമ്മി 5.1 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ചെലവ് 44.90 കോടിയും വരുമാനം 30 ലക്ഷം കോടിയുമാണ്. ആദായനികുതി പിരിവ് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചു. നികുതി നിരക്ക് കുറച്ചു. 7 ലക്ഷം രൂപ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. 2025-2026 ഓടെ കമ്മി ഇനിയും കുറയും.
നികുതി സ്ലാബിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ ആദായ നികുതിദായകർക്ക് ഇളവ് നൽകിയിട്ടില്ല. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല.
ആദായനികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. റീഫണ്ടുകളും വേഗത്തിൽ നൽകും. ജിഎസ്ടി കളക്ഷൻ ഇരട്ടിയായി. ജിഎസ്ടിയോടെ പരോക്ഷ നികുതി സമ്പ്രദായം മാറി.