നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.
റണ്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച മീരാ ജാസ്മിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണിത്. ലിംഗുസ്വാമി സംവിധാനം ചെയ്ത റണ്ണില്‍ മാധവനായിരുന്നു മീരയുടെ നായകന്‍. മണിരത്‌നം സംവിധാനം ചെയ്ത ആയുധ എഴുത്തു എന്ന സിനിമയ്ക്ക് ശേഷം മീരയും മാധവനും സിദ്ധാര്‍ഥും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്.വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ടെസ്റ്റ്, മനുഷ്യബന്ധങ്ങള്‍ക്കും ക്രിക്കറ്റിനും സംഗീതത്തിനും പ്രാധാന്യം കൊടുത്തൊരുക്കുന്ന ചിത്രമാണ്. ഏപ്രില്‍ മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.