റാഞ്ചി: ഭരണ പ്രതിസന്ധി തുടരുന്ന ഝാർഖണ്ഡിൽ നിന്നു ഹൈദരാബാദിലേക്ക് പോകാനുള്ള ജെഎംഎം – കോൺഗ്രസ് – ആർജെഡി എംഎൽഎമാരുടെ ശ്രമത്തിനു തിരിച്ചടി. മോശം കാലാവസ്ഥയെ തുടർന്നു റാഞ്ചി ബിർസ മുണ്ട വിമാനത്തവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ എംഎൽഎമാരുടെ യാത്ര മുടങ്ങി.
സർക്കാരുണ്ടാക്കാൻ ഇന്നും ഗവർണർ ക്ഷണിക്കാതിരുന്നതോടെയാണ് ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ഹൈദരാബാദിലേക്ക് പോകാനായി റാഞ്ചി വിമാനത്താവളത്തിലെത്തിയ എംഎൽഎമാർ വിമാനത്തിൽ കയറിയിരുന്നു. റദ്ദാക്കിയതോടെ തിരിച്ചിറങ്ങി.
കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് എല്ലാ വിമാനങ്ങളും റദ്ദാക്കിയത്. 43 എംഎൽഎമാരാണ് സംഘത്തിലുള്ളത്