ന്യൂദല്‍ഹി- ജനസംഖ്യ വളര്‍ച്ച പരിശോധിക്കുന്നതിനുള്ള സമിതി രൂപവത്കരിക്കുമെന്ന ഇടക്കാല ബജറ്റിലെ പ്രഖ്യാപനം സംഘ്പാരിവാര്‍ അജണ്ടയുടെ ഭാഗം. സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ജനസംഖ്യാ അട്ടിമറി, ജനസംഖ്യാ നിയന്ത്രണം എന്നിവ. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിഷയത്തില്‍ സമിതിയെ നിയോഗിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
രാജ്യത്തെ ജനസംഖ്യ വളര്‍ച്ച സംബന്ധിച്ച വിഷയം സമിതി പരിശോധിക്കുകയും ആവശ്യമായ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഇതു സംബന്ധിച്ച് സമിതി സമഗ്രമായ പഠനം നടത്തും. വികസിത ഭാരതമെന്ന ലക്ഷ്യവുമായി ബന്ധപ്പെട്ടാണ് പഠനം നടത്തുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പദ്ധതി വിഭാഗീയതയുണ്ടാക്കാനും മുസ്ലിം വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്നും പ്രതിപക്ഷ എം.പിമാര്‍ കുറ്റപ്പെടുത്തി. മുസ്ലിംകള്ക്കെതിരായ നീക്കമാണ് ഇതെന്നും അതിനാല്‍ പ്രഖ്യാപനത്തെ സംശയത്തോടെ മാത്രമേ കാണാനാവൂ എന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.
ജനങ്ങള്‍ക്ക് വിഭ്യാഭ്യാസം നല്‍കുകയാണ് ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മുസ്ലിംകളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരികയാണെങ്കിലും രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്ലിംകളാണെന്നാണ് സംഘപരിവാര്‍ നിരന്തരം പ്രചാരണം നടത്തുന്നത്.
2024 February 1IndiapopulationBudgettitle_en: Committee comes to study population growth; Sangh Parivar Agenda in Budget