ബഹ്റൈൻ; ബഹ്റൈൻ മീഡിയ സിറ്റി ഇത്തവണ ചരിത്രം സൃഷ്ടിച്ചാണ്  ഇന്ത്യയുടെ 75ാം  റിപ്പബ്ലിക് ദിനം വിപുലമായി  ആഘോഷിച്ചത്. 200 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ ഫ്രാൻസിസ് കൈതാരത്ത് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ചടങ്ങിൽ നക്ഷത്രത്തിളക്കം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു . തുടർന്ന് പവിഴ ദ്വീപിൻ്റെ ചരിത്രത്തിലാദ്യമായി ബഹ്‌റൈൻ മീഡിയ സിറ്റി ഒരുക്കിയ  നക്ഷത്രത്തിളക്കം എന്ന 15 ദിവസത്തെ  ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് 195 പേരുമായി  ഹാർമണി ട്രിപ്പ് 2024  യാത്ര ആരംഭിച്ചു .
ബഹ്റൈൻ മുഴുവൻ ഒരുദിവസംകൊണ്ട് കാണാൻ കഴിയുന്ന വിധത്തിലാണ് യാത്ര ഒരുക്കിയത്. ബഹ്‌റൈൻ്റെ  സംസ്‌കാരവും പൈതൃകവും   യാത്രകളിലൂടെ  അറിയാൻ ബി.എം.സി ഒരുക്കിയ ഹാർമണി ട്രിപ്പ്  രാവിലെ 10:00  മണിക്ക് ആരംഭിച്ച് രാത്രി രണ്ടുമണിക്ക്  സാക്കിറിലുള്ള  ടെന്റിൽ  വിവിധ കലാപരിപാടികളോടെയാണ്  അവസാനിച്ചത്.    
ജാതി മത ,ഭാഷകൾക്ക് അതീതമായി ജർമ്മനി, ശ്രീലങ്ക, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ എന്നിവടങ്ങിൽ  നിന്നുള്ള നിരവധി പേർ ഹാർമണി ട്രിപ്പിൻ്റെ ഭാഗമായി.
ബഹ്റൈനിലെ  ആദ്യത്തെ  ക്ഷേത്രമായ മനാമ ടെമ്പിൾ , ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മോസ്ക്,   ബഹറിൻ്റെ ആദ്യ തലസ്ഥാനമായിരുന്ന മുഹറഖിലെ ചരിത്ര സ്മാരകങ്ങൾ , ബഹറിൻ ചരിത്രമുറങ്ങുന്ന അറാധ് ഫോർട്ട്,ദോഹത് ഗാർഡൻ, ഔർ  ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ, ഫസ്റ്റ് ഓയിൽ വെൽ, ,  ട്രീ ഓഫ് ലൈഫ്  തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ  രാജ്യത്തെ പ്രധാനപ്പെട എല്ലാ  സ്ഥലങ്ങളും സന്ദർശിക്കാൻ ഹാർമണി ട്രിപ്പ് അവസരമൊരുക്കി.
കൂടാതെ സഖീറിലുള്ള ഷേയ്ഖ് റാഷിദ് ഇക്വസ്റ്റേറിയൻ ഹോർസ് റേസിങ് ക്ലബ് സന്ദർശിച്ചതും കുതിരയോട്ട മത്സരം കാണാൻ കഴിഞ്ഞതും യാത്രക്കാർക്ക് കൗതുകകരമായി ‘ 500 വർഷത്തോളം പഴക്കമുള്ള ജീവൻ്റെ മരം എന്നറിയപ്പെടുന്ന ബഹ്റൈനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ട്രീ ഓഫ് ലൈഫ് ആദ്യമായി സന്ദർശിച്ച,  44 വർഷം ബഹ്റൈൻ പ്രവാസം പൂർത്തിയാക്കിയ  ഡോ  പി.വി ചെറിയാനെ പൊന്നാടയണിയിച്ചു  ആദരി ക്കുകയും ചെയ്തു.  
ബഹ്‌റൈൻ മീഡിയ സിറ്റി ഒരുക്കിയ എത്ര കണ്ടാലും.. എത്ര അറിഞ്ഞാലും ഒരിക്കലും മടുക്കാത്ത ഈ യാത്ര ഏവരും ഒരുപോലെ   ആസ്വദിച്ചു.പഴമയും, ആധുനികതയും, ചരിത്രപൈതൃകങ്ങളുമൊക്കെ ആസ്വദിച്ചുള്ള ബഹ്റൈൻ നഗരങ്ങളിലൂടെയുള്ള യാത്ര  ഏവരെയും  ഒരുപോലെ  ആവേശത്തിലാഴ്ത്തി എന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി ബി.എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തും, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി ചെറിയാൻ, നക്ഷത്ര തിളക്കം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ചീഫ് കോഡിനേറ്റർ സയിദ് ഹനീഫ്, ഹാർമണി ട്രിപ്പ് കോഡിനേറ്റർ മണിക്കുട്ടൻ എന്നിവരടങ്ങുന്ന 51 അംഗ സംഘാടകസമിതിയാണ് പ്രവർത്തിച്ചത് .  
വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും  അണിചേരുവാനും ഹാർമണി ട്രിപ്പ് അവസരമൊരുക്കി.രാത്രി 8 മണിയോടു കൂടി സാക്കിറിലുള്ള  വാസ്മിയ  ടെന്റിൽ     നക്ഷത്ര തിളക്കം 2024ന്റെ സമാപനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായ  Al Wasmiya Tent House W.L.L സി ഇ ഒ Mr. Khan Muhammad Tanoliക്കും  നക്ഷത്ര തിളക്കം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാനും  മോമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.
ഒപ്പം പ്രോഗ്രാം  കമ്മിറ്റി ജനറൽ കൺവീനർ അൻവർ നിലംബൂർ, വൈസ് ചെയർമാൻ സയ്ദ് ഹനീഫ, ഹാർമണി ട്രിപ്പ് കോഓർഡിനേറ്റർ മണിക്കുട്ടൻ മറ്റു കൺവീനർമാരായ തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ, രാജേഷ് പെരുങ്ങുഴി, അബ്ദു സലാം, മുബീന മൻഷീർ, തുടങ്ങിയവരെയും ഹാർമണി ട്രിപ്പിൽ സഹകരിച്ച സംഘടനകളായ Life of Caring, Sisters Network Bahrain, Kerala Galaxy Bahrain, Lights of Kindness, Cancer Care Group എന്നിവരോടൊപ്പം ട്രിപ്പിൽ ഗൈഡ് ആയി കൂടെ ഉണ്ടായിരുന്ന ഇ വി രാജീവൻ, റിഥി രാജീവൻ, ഫോട്ടോഗ്രാഫർമാരായ നന്ദകുമാർ, ഹരി ശങ്കർ എന്നിവരേയും ആദരിക്കുകയുണ്ടായി. ചടങ്ങിൽ  ആവേശമുണർത്തുന്ന വിവിധ കലാപരിപാടികളും വടം വലി മത്സരവും  ഭക്ഷണവും   ഒരുക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed