ജിദ്ദ:  ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ട മൂല്യങ്ങള്‍ എന്ന പ്രമേയത്തില്‍ ജനുവരി-മെയ് മാസങ്ങളില്‍ നടക്കുന്ന കെ.എന്‍.എം സംസ്ഥാന കാംപയ്‌നിന്റെ സൗദീതല ഉദ്ഘാടനം ഈ മാസം 2ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്.
ഉദാത്തമായ മൂല്യങ്ങള്‍ ജീവിതത്തിലനുഷ്ഠിക്കുന്ന ഒരു ഉത്കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഉപകരിക്കുന്ന ഇസ്ലാമിക പാഠങ്ങള്‍ അതിന്റെ ആധികാരിക പ്രമാണങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നതാണ് കംപയ്‌നിന്റെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളുടെ വ്യാപനവും സ്വതന്ത്ര ചിന്തകളുടെ കടന്നേറ്റവും സാമൂഹ്യ ജീവതത്തില്‍ അലക്ഷ്യതയും അരാജകത്വവും വ്യാപകമാക്കുന്നുണ്ട. എ.ഐ സാധ്യതകളുടെ വിസ്‌ഫോടത്തിലേക്ക് കാലൂന്നുമ്പോഴും സ്വത്വനിശ്ചയമില്ലായ്മയിലാണ് വളരുന്ന തലമുറ. സൃഷ്ടികര്‍ത്താവായ ദൈവത്തന്റെ സന്ദേശങ്ങളെ സമൂഹത്തില്‍ ഗുണകാംക്ഷയോടെ വിശദീകരിക്കുമ്പോള്‍ വ്യക്തികളില്‍ ഗുണപരമായ സ്വാധീനമാണ് കാംപയ്ന്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് ചെമ്പന്‍ സമ്മേളനം ഉദാഘാടനം ചെയ്യും. നാസിറുദ്ദീന്‍ റഹ്‌മാനി (കേരളം) ശ്രേഷ്ഠ സമൂഹം എന്ന വിഷയത്തിലും ബാദുഷ ബാഖവി (കേരളം) ഉത്കൃഷ്ട മൂല്യങ്ങള്‍ എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തും. കെ എം സി സി, ഒ ഐ സി സി, നവോദയ, കെ ഐ ജി, എം എസ്‌ എസ്‌ തുടങ്ങി ജിദ്ദയിലെ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക   മത, മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും. കൂടാതെ നാഷണല്‍ കമ്മറ്റി പ്രതിനിധികളും മറ്റു ഇസ്‌ ലാഹീ സെന്റർ പ്രതിനിധികളും സാന്നിധ്യമറിയിക്കും.
സൗദിയിലെ മൂന്നു പ്രധാന പ്രവിശ്യകളിലും കാംപയ്ന്‍ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും സന്ദേശ പ്രചാരണങ്ങളും പ്രോഗ്രാം കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *