കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് പാർടൈം ജോലി ചെയ്യാനുള്ള താൽക്കാലിക വർക് പെർമിറ്റ് സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സാഹൽ ” ആപ്ലിക്കേഷൻ വഴി ലഭ്യമാകും.
പാർടൈം ജോലിക്കുവേണ്ടിയുള്ള വർക്ക് പെർമിറ്റ് ലഭിക്കാനുള്ള അപേക്ഷ ഇത് വഴിയാണ് സമർപ്പിക്കേണ്ടത്. അതെ സമയം പാർടൈം ജോലിക്കായുള്ളവർക്ക് പെർമിറ്റിന് പ്രത്യേക ഫീസ് നൽകണമെന്ന് അധികൃതർ പറഞ്ഞു.
ഒരു മാസത്തെ ജോലിക്ക് 5 ദീനാർ, മൂന്നു മാസത്തേക്ക് 10 ദീനാർ , ആറുമാസത്തേക്ക് 20 ദീനാർ, ഒരു വർഷത്തേയ്ക്ക് 30 ദീനാർ എന്നിങ്ങനെയാണ് ഫീസ് നിരക്ക്.
അതിനിടെ സ്വദേശികളെ പാർടൈം ജോലിക്കു ആവശ്യമായ നിബന്ധനകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്ഥിരം സ്‌പോൺസറുടെ അനുമതിപത്രം പത്രം ഉണ്ടായിരിക്കുക, കരാർ മേഖലകളിലൊഴിച്ച് ജോലി സമയം നാലു മണിക്കൂർ മാത്രമാത്രമായിരിക്കുക, എന്നീ നിബന്ധനകളോടെ കഴിഞ്ഞ ജനുവരി മുതലാണ് വിദേശികൾക്ക് പാർടൈം ജോലിക്കുള്ള അനുമതി പ്രബല്യത്തിലായത്.