കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയത്തിൻ്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
വടസിത്തൂരിലെയും കുരുനെല്ലിപാളയത്തിലെയും കർഷകർക്ക് വേണ്ടിയാണ് പരിശീലനം നൽകിയത്. തക്കാളിയിൽ വരുന്ന കീട-രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ടി വിത്ത് സംരക്ഷണവും സീഡ് പെല്ലറ്റിങ്ങ് രീതിയും കാർഷിക മേഖലയിലെ നൂതന വ്യവസായ സംരഭങ്ങളെക്കുറിച്ച് അറിവ് പകർന്നു കൊടുക്കയും വിവിധ കാർഷിക തലത്തിൽ സർക്കാർ ഉന്നയിച്ച പദ്ധതികളും സബ്സിഡികളും കർഷകരിലേക്ക് എത്തിക്കുകയും വാഴയിലെ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു.
കോളേജ് ഡീൻ ഡോ. സുധീഷ് മണലിലും മറ്റ് അധ്യാപകരും ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി.