കുവൈറ്റ്: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവുമായി (ഐഡിഎഫ്) സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുടെ സാന്നിധ്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ഉദ്ഘാടനം ചെയ്തു.
ജാസർ, കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. റീം അൽ റദ്‌വാൻ, കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാൻ അൽ അവധി, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം പ്രസിഡൻ്റ് ഡോ. ദിവാകര ചലൂവിയ എന്നിവർ സംബന്ധിച്ചു.
ജനുവരി 31 ബുധനാഴ്ച അദാൻ ബ്ലഡ് ബാങ്കിൽ നടന്ന രക്ത ക്യാമ്പിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ പ്രതിനിധികൾ പൗരപ്രമുഖർ മാധ്യമ പ്രവർത്തകർ എന്നിവർ സജീവ സാനിദ്ധ്യം വഹിച്ചു .
രക്തദാനം ചെയ്യുന്നതിനുള്ള നിസ്വാർത്ഥ സേവനത്തിന് ഇന്ത്യൻ സമൂഹത്തെ മന്ത്രി അഭിനന്ദിച്ചു. ഓരോ വർഷവും കുവൈറ്റിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ നിസ്വാർത്ഥമായി രക്തദാനം ചെയ്യുന്നുവെന്നും കുവൈത്തിൻ്റെ ആവശ്യങ്ങൾക്ക് സംഭാവന നൽകാനുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ സന്നദ്ധത ക്യാമ്പ് പ്രകടിപ്പിച്ചു .
ഇന്ത്യൻ എംബസിയും ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവും കുവൈറ്റിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളും കുവൈറ്റിൽ കാലാകാലങ്ങളിൽ രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു.
2023ൽ എംബസിയും ഐഡിഎഫും ചേർന്ന് 3 സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. 2023-ൽ കുവൈറ്റിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകൾ 50-ലധികം രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.