പാലക്കാട്: അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. നെല്ലിപ്പതി 100 ഏക്കറില്‍ ബേക്കല്‍ വീട്ടിലെ ഷിബുവാണ് മരിച്ചത്.
രാത്രിയില്‍ മുകളിലത്തെ നിലയില്‍ നിന്നും താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലതെറ്റി വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.