റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെട്രിമാരന്റെ വുടതലൈ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളാണ് പ്രദർശിപ്പിച്ചത്. സിനിമയെ ഏറ്റെടുത്ത പ്രേക്ഷകർ എഴുനേറ്റ് നിന്ന് അഞ്ച് മിനിറ്റോളമാണ് കയ്യടിച്ചത്. പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥയും മികച്ച പ്രകടനങ്ങളുമാണ് വിടുതലൈയെന്ന ചിത്രത്തിന്റെ പ്രത്യേകത. ചിത്രം കാണാൻ വെട്രിമാരനും വിജയ് സേതുപതിയും സൂരിയും എത്തിയിരുന്നു. മൂവരും ആരാധകർക്കൊപ്പമുള്ള ചിത്രം നിർമ്മാതാക്കളായ റെഡ് ജയന്റ് മൂവീസ് അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മേളയിൽ പ്രദർശിപ്പിച്ച പതിപ്പും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പതിപ്പും വ്യത്യസ്തമുണ്ട്. വിടുതലൈ 2ന്റെ ചിത്രീകരണം പൂർത്തികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചില രംഗങ്ങൾ ഒഴിവാക്കിയ ചെറിയ പതിപ്പാണ് ഐഎഫ്എഫ്ആറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ രംഗങ്ങൾ പൂർത്തിയാക്കിയ ശേഷം ഒരു എക്സറ്റൻഡഡ്‌ വേർഷൻ ആയിരിക്കും തിയേറ്ററുകളിലെത്തുക.തനി ഒരുവൻ 2, അയലാൻ 2…; തമിഴകം 2025ലേയ്ക്ക് കരുതി വച്ചിരിക്കുന്ന സീക്വലുകൾ

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളാണ് വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങൾ. കോൺസ്റ്റബിൾ കുമരേശനായെത്തിയ സൂരിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ വാതിയാർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed