ഡല്‍ഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. സോറൻ മുഖ്യമന്ത്രി പദവി രാജിവച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറിയത്. ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ 36 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെയാണ് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍.
ഡല്‍ഹിയിലെ വീട്ടില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണു കണക്കില്‍പ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. 27നു ഡല്‍ഹിയിലെത്തിയിരുന്ന സോറനെ തിരഞ്ഞ് ഇ.ഡി അധികൃതര്‍ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല.