ഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നതിനിടെ അധിക സുരക്ഷ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇ.ഡി ജാര്‍ഖണ്ഡ് സര്‍ക്കാരിന് കത്തയച്ചു.
സോറന്റെ ചോദ്യം ചെയ്യലില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അന്വേഷണ ഏജന്‍സി ഈ ആവശ്യം ഉന്നയിച്ചത്.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോറന്റെ മൊഴി രേഖപ്പെടുത്താന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിയോടെ റാഞ്ചിയിലെ സോറന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു.
ഇഡിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി സോറന്‍ തന്റെ പിതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) മേധാവിയുമായ ഷിബു സോറനെ കണ്ട് അനുഗ്രഹം വാങ്ങിയതായി വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകുമെന്ന് സോറന്‍ കേന്ദ്ര ഏജന്‍സിയെ അറിയിച്ചിരുന്നു.