തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ എടക്കര തിരുത്തിവീട്ടില്‍ കുഞ്ഞുമുഹമ്മദി(65)നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2016-ലാണ് സംഭവം. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരയുന്നത് കണ്ട് കൂട്ടുകാര്‍ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് വടക്കേക്കാട് പോലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു.