മുംബൈ-അര്‍ദ്ധ രാത്രി 2.30 ഓരോ അപ്പാര്‍ട്ട്മെന്റിന്റെയും മുന്‍വശത്ത് എത്തുന്ന യുവതികള്‍ കോളിംഗ് ബെല്‍ അടിച്ച് താമസക്കാരെ ഭയപ്പെടുത്തുന്നു. മുംബൈയില്‍ നിന്നും പുറത്തുവന്ന ചില സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതോടൊപ്പം പലരെയും പേടിപ്പെടുത്തുന്നു. ചിലര്‍ വീഡിയോ കണ്ടതിന് പിന്നാലെ ആശങ്കകള്‍ പങ്കുവെക്കുകയാണ്. ചിലര്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യവും വീഡിയോയ്ക്ക് താഴെ ചോദിക്കുന്നുണ്ട്. യുവതികളുടെ ഈ പ്രവര്‍ത്തി അപ്പാര്‍ട്ട്മെന്റിലെ വയോധികരായ താമസക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് വീഡിയോ പങ്കുവച്ചയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 55ന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരാണ് ഈ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നത്. അടുത്തുള്ള ചില ഫ്‌ളാറ്റുകളില്‍ കവര്‍ച്ചാ ശ്രമങ്ങളും കൊലപാതകങ്ങളും നടന്നതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ ആശങ്കയിലാണെന്ന് കുറിപ്പില്‍ പറയുന്നു. ഇതിനിടെയിലുള്ള യുവതികളുടെ ഈ പ്രവൃത്തി വലിയ ആശങ്കകള്‍ക്കും കാരണമായി. കോളിംഗ് ബെല്‍ അടിച്ചത് കൂടാതെ പല വീടുകളും യുവതികള്‍ പുറത്തുനിന്ന് പൂട്ടി. ഇവര്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. ‘വാതില്‍ പുറത്തുനിന്ന് പൂട്ടിയ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാവില്ല, പ്രായമുള്ളവരാണ് അവര്‍. ഒരു പക്ഷേ ആ സമയത്ത് ഒരു തീപിടിത്തമുണ്ടായാല്‍ എന്തും ചെയ്യും, ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം’- ഒരാള്‍ എക്‌സില്‍ കുറിച്ചു
2024 January 31IndiaMumbaiflatvideoviralഓണ്‍ലൈന്‍ ഡെസ്‌ക് title_en: Video Shows Girls Ringing Apartment Bells, Locking Doors In Mumbai