തിരുവനന്തപുരം: റേഷന്‍ കടക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിംഗ് ഉദ്യോഗസ്ഥന് നാല് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി.
തിരുവനന്തപുരം ജില്ലയിലെ സിറ്റി നോര്‍ത്ത് റേഷനിംഗ് ഓഫീസറായിരുന്ന പ്രസന്ന കുമാറാണ് റേഷന്‍ കടക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയത്. റേഷന്‍കടക്കാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ വിജിലന്‍സ് പിടികൂടിയത്.
2014-നാണ് സംഭവം. പട്ടത്ത് റേഷന്‍ കട നടത്തുന്നയാളിനോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് റേഷന്‍കടക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് കൈക്കൂലി വാങ്ങുന്നതിനിടെ പ്രസന്ന കുമാറിനെ പിടികൂടിയത്.