അയര്‍ലണ്ട്: കോട്ടയം ജില്ലയിലെ മണർകാട് ദേശത്തു നിന്നും അയർലണ്ടിന്റെ നാനാ ഭാഗത്തും / നോര്‍ത്തേണ്‍ അയർലണ്ടിലെ ബെൽഫാസ്റ്റ് ഏരിയയിലുള്ള അംഗങ്ങളും ഉൾപ്പെടുന്ന മണർകാട് മക്കൾ അയർലണ്ട് എന്ന കൂട്ടായ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളും ജനുവരി 27 നു ഡബ്ലിനിലെ മാലഹൈഡ് റോഡിൽ ഉള്ള സെന്റ് വിൻസെന്റ് ജിഎഎ ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ചു. 
കൂട്ടായ്മയുടെ പ്രസിഡന്റും,ഡബ്ലിൻ സെന്‍റ് ഗ്രിഗോറിയോസ് ചര്‍ച്ച് സഹ വികാരിയുമായ ഫാ: ജിനു കുരുവിള മുണ്ടടിയിൽ അധ്യക്ഷത വഹിച്ചു, സെക്രട്ടറി സാജു തടത്തിമാക്കൽ, ട്രഷറർ ജോജൻ പഴയിടത്തു വയലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാ പരിപാടികളും, അയർലണ്ടിലെ പ്രശസ്തമായ മ്യൂസിക്കൽ ടീം ആയ സോള്‍ ബീറ്റ്സ് ഡ്രോഗെഡയുടെ ഗാനമേളയും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *