കൊച്ചി: അഷ്ടമുടിക്കായലിന്റെ ഓരത്തുള്ള ക്ലബ് മഹീന്ദ്രയുടെ അഷ്ടമുടി റിസോര്‍ട്ട് വെറുമൊരു വിനോദ സഞ്ചാരം കേന്ദ്രം മാത്രമല്ല. ആഡംബരത്തിന്റെ പശ്ചാത്തല സംഗീതവുമായി മനസിനെ കുളിര്‍പ്പിക്കുന്ന പ്രകൃതി സൗന്ദര്യമാണ് നിങ്ങളുടെ കാല്‍വെപ്പുകളെ കാത്തിരിക്കുന്നത്. നൈസര്‍ഗികതയുടെ താരതമ്യമില്ലാത്ത സൗന്ദര്യവും ചെറുപട്ടണത്തിന്റെ ആകര്‍ഷണീയതും ഒത്തുചേര്‍ന്നു നിങ്ങളെ സ്വാഗതം ചെയ്ത് കേരളത്തിലെ ഏറ്റവും മോഹിപ്പിക്കുന്ന അവധിക്കാല കേന്ദ്രമായി അതു മാറുകയാണ്.
കേരളത്തിന്റെ ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗമായ അഷ്ടമുടി കായലിന് ഒട്ടനവധി ആകര്‍ഷണങ്ങളാണുള്ളത്.  നാവിലെ രുചിമുകളങ്ങളെ ഉണര്‍ത്തുന്ന സ്വാദുമായി ഫിന്‍സ് ഫ്‌ളോട്ടിങ് റസ്‌റ്റോറന്റുകള്‍ നിങ്ങള്‍ക്കു മുന്നിലുണ്ടാകും.  വുഡണ്‍ സീലിങുകള്‍, ചൂരല്‍ കസേരകള്‍, അവിടെ നിന്നുള്ള അസ്തമയ കാഴ്ചകള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് അവിസ്മരണീയ അനുഭവമായിരിക്കും പ്രദാനം ചെയ്യുക.  ഇവിടെ കിട്ടുന്ന ചെമ്മീനും കേരളത്തിന്റെ സ്വന്തം കരിമീന്‍ കറിയുമെല്ലാം കൊതിപ്പിക്കുന്ന അപ്പവും പുട്ടും ചേര്‍ത്തു കഴിക്കുന്നത് ഒരനുഭവം തന്നെയായിരിക്കും. ഫിന്‍സിലെ ഭക്ഷണം എന്നാല്‍ വെറും ഭക്ഷണം മാത്രമല്ല, അതിനും അപ്പുറത്തുള്ള അനുഭൂതികളിലേക്കാവും നിങ്ങളെ കൊണ്ടു പോകുക.
അഷ്ടമുടിയുടെ തീരങ്ങള്‍ മാത്രമല്ല നിങ്ങളെ ആഹ്ലാദിപ്പിക്കാനായുള്ളത്.  മണ്‍റോ ദ്വീപിലേക്കൊരു ബോട്ടുയാത്ര നടത്തി കഥകളി ആസ്വദിക്കാം.  അതിനിടെ അഷ്ടമുടിക്കായലിന്റേയും കല്ലടയാറിന്റേയും മാസ്മരിക സൗന്ദര്യം സ്വസ്ഥമായി ആസ്വദിക്കുകയുമാവാം. പരിസ്ഥിത സൗഹാര്‍ദ്ദ കയര്‍ നിര്‍മാണവും ഇതിനിടെ നിങ്ങള്‍ക്കു കാണാം. നയന വിരുന്നുമായി പക്ഷികളും ഇവിടെയെല്ലാം ചുറ്റിപ്പറക്കുന്നുണ്ടാവും.
അഷ്ടമുടിയുടെ തീരത്ത് ആഡംബരവും നൈസര്‍ഗിക സൗന്ദര്യവും കോര്‍ത്തിണക്കിയാണ് ക്ലബ് മഹീന്ദ്ര അഷ്ടമുടി നിങ്ങളെ വരവേല്‍ക്കുന്നത്.  വിശാലമായ മുറികളും ഫ്‌ളോട്ടിങ് കോട്ടേജുകളും അതുല്യമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിക്കും.  പരമ്പരാഗത രീതിയിലെ സ്പാ അതിഥികള്‍ക്ക് നവോന്‍മേഷം പകരും.  സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസു കുളിര്‍പ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളുമായാണ് ക്ലബ് മഹീന്ദ്ര അഷ്ടമുടി നിങ്ങളെ സ്വാഗതം ചെയ്യുന്നത്.
ആഡംബരം നൈസര്‍ഗികതയെ ആലിംഗനം ചെയ്യുന്ന അനുഭവങ്ങളുമായുള്ള ക്ലബ് മഹീന്ദ്ര അഷ്ടമുടിയില്‍ അവധിക്കാലത്തിനായി ബുക്കു ചെയ്ത് കേരളത്തിന്റെ സമാനതകളില്ലാത്ത ഭംഗി ആസ്വദിക്കൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *