ഇസ്ലാമാബാദ്: തോഷഖാന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) സ്ഥാപകനുമായ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും പാക് കോടതി 14 വര്‍ഷം തടവുശിക്ഷ വിധിച്ചു.
കൂടാതെ, ദമ്പതികളെ 10 വര്‍ഷത്തേക്ക് പൊതു ഓഫീസില്‍ തുടരുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇതുവര്‍ക്കും 787 ദശലക്ഷം പാകിസ്ഥാന്‍ രൂപ പിഴ ചുമത്തുകയും ചെയ്തു.
ഇമ്രാന്‍ ഖാനെയും പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദിനെയും ഭരണകൂട രഹസ്യങ്ങള്‍ ലംഘിച്ചതിന് പാകിസ്ഥാന്‍ പ്രത്യേക കോടതി 10 വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് തൊട്ടുപിന്നാലെയാണിത്.