കണ്ണൂര്‍ – വിമാനത്താവളത്തില്‍ കസ്റ്റംസിനെ സമര്‍ത്ഥമായി വെട്ടിച്ചു കടന്നു, പക്ഷേ ഗള്‍ഫില്‍ നിന്ന് കുങ്കുമപ്പൂവ് കടത്തിയ യുവാവ് നേരെ ചെന്നു പെട്ടത് പോലീസിന് മുന്നിലേക്ക്. 12 കിലോ കുങ്കുമപ്പൂവ് ഇയാളില്‍ നിന്ന് പിടികൂടി. കുടക് സ്വദേശി നിസാറില്‍ നിന്നാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലീസ് കുങ്കുമപ്പൂവ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നാണ് കുങ്കുമപ്പൂവ് എത്തിച്ചത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് പോലീസിന്റെ മുന്നില്‍ പെട്ടത്. പരിശോധനയില്‍ ബാഗേജില്‍ നിന്ന് കുങ്കുമപ്പൂവ് കണ്ടെടുത്തു. എയര്‍പോര്‍ട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം സി അഭിലാഷ്, എ എസ് ഐ സന്ദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ലിജിന്‍, എന്നിവരാണ് കുങ്കുമപ്പൂവ് പിടികൂടിയത്.
2024 January 31KeralaSaffron seizedkannur airport ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Saffron seized at Kannur Airport