ബാര്‍പേട്ട: അസമില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 17 വയസുകാര. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിനുള്ളില്‍ നിന്നും ചാക്കില്‍കെട്ടി സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
അസമിലെ ബാര്‍പേട്ട ജില്ലയിലെ ബാഗ്ബര്‍ മൗരിപം ഗ്രാമത്തില്‍ 26നാണ് സംഭവം. കുട്ടിയെ കാണാതായതോടെ കുടുംബം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പരാതിയെത്തുടര്‍ന്ന് 17 വയസുകാരനെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആറു വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ തെളിയുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.