ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് എംപിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കത്തിനിടയില്‍ മാലിദ്വീപിനും ന്യൂഡല്‍ഹിക്കും ഇടയിലുള്ള ബന്ധം ”മികച്ചതാണ്” എന്ന് മാലിദ്വീപ് പ്രതിനിധി ഇബ്രാഹിം ഷഹീബ് പറഞ്ഞു.ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റില്‍ എത്തിയപ്പോഴാണ് ഷഹീബ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ഈ മാസം ആദ്യം ഇബ്രാഹിം ഷഹീബിനെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു.
വിനോദസഞ്ചാരത്തെ വളരെയധികം ആശ്രയിക്കുന്ന ദ്വീപ് രാഷ്ട്രത്തില്‍ നിന്ന് വിനോദസഞ്ചാരികളെ അകറ്റാനുള്ള ശ്രമമായാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ മാലിദ്വീപ് കണ്ടത്. പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ മാലിദ്വീപ് പ്രതിനിധി കടുത്ത ആശങ്ക അറിയിച്ചു.
ചൈന അനുകൂലിയായ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു മാര്‍ച്ച് 15-നകം 70 ഓളം സൈനികരെ തന്റെ രാജ്യത്ത് നിന്ന് പിന്‍വലിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.