കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്.
തിരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ന് പിഎംഎ സലാം പ്രതികരിച്ചു. “വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബിജെപിയുടെ വലയിൽ വീഴില്ല,” സലാം പറഞ്ഞു.
ഹജ്ജ് സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയതിനെതിരെയും മുസ്ലിം ലീഗ് പ്രതിഷേധമറിയിച്ചു. “കരിപ്പൂരിൽ നിന്നുള്ള ഹാജിമാർ നേരിടുന്നത് കടുത്ത വിവേചനമാണ്. ഉംറ യാത്രയ്ക്ക് 35,000 രൂപ മാത്രമാണ് നിരക്ക്.
പരസ്യമായി എങ്ങനെ കൊള്ള നടത്താൻ സാധിക്കുന്നു? ടെൻഡറിലെ കള്ളക്കളി പുറത്തുകൊണ്ട് വരണം. വലിയ ചാർജ് വരുമ്പോൾ റീ ടെൻഡർ ആണ് സാധാരണ നടപടി. അതുകൊണ്ടാണ് കള്ളക്കളി സംശയിക്കുന്നത്,” സലാം കൂട്ടിച്ചേർത്തു.