നവാഗതനായ മുഹമ്മദ് സാദിഖ് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മീഡിയ രാവണിന്റെ ബാനറില്‍ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഫെബ്രുവരി 4ന് ചിറ്റൂര്‍ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലില്‍ ആദ്യ പ്രദര്‍ശനം.
അന്തരിച്ച നടന്‍ മാമുക്കോയ, സജിത മഠത്തില്‍, ജോസ് പി. റാഫേല്‍, വിനോദ് കുമാര്‍, മുരളി മംഗലി, അനില്‍ ഹരന്‍, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റര്‍ ദര്‍ശന്‍, ജെപി, വിനോദ് കൈലാസ്, ഭാസ്‌കരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.
തിരക്കഥ, സംഭാഷണം: മുഹമ്മദ് സാദിഖ്. ക്രിയേറ്റീവ് ഹെഡ്: സുദേവന്‍ പെരിങ്ങോട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുല്‍ അക്ബര്‍. പ്രൊജക്റ്റ് ഡിസൈനര്‍: വി.കെ. ക്യാമറ: ബിന്‍സീര്‍. സംഗീതം: റീജോ ചക്കാലക്കല്‍. എഡിറ്റിങ്: അഖില്‍ എം. ബോസ്. ലിറിക്സ്: ജനാര്‍ദ്ദനന്‍ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടര്‍സ്: നിഹാല്‍, അജയ് ഉണ്ണികൃഷ്ണന്‍. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ആകാശ് കണ്ണന്‍, ജിജീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിവേക്. പ്രൊഡക്ഷന്‍ മാനേജര്‍ : റഫീക്ക് വേലിക്കാട്. ലൊക്കേഷന്‍ മാനേജര്‍: ഷെരീഫ്. പിആര്‍ഒ: സ്വാതി സ്വാമിനാഥ്. മേക്കപ്പ്: സുബ്രു തിരൂര്‍. പബ്ലിസിറ്റി ഡിസൈന്‍: ദിലീപ്ദാസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *