കുവൈറ്റ്‌: കുവൈറ്റ്‌ കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘത്തിന്ററെ 54ആം ജനറൽ ബോഡി യോഗം 2024 അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ ഹസ്സൻ ബല്ലയുടെ പ്രാര്ഥനയോട് കൂടി ആരംഭിച്ചു.
 പ്രസിഡണ്ട് ഫൈസൽ സിഎച്ച്‌ അദ്ധ്യക്ഷതവഹിച്ചയോഗം കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഖലീൽ റഹ്മാൻ ജനറൽ ബോഡിയോഗം ഉൽഘാടനം ചെയ്തു  അനാഥകളെയും, അഗതികളെയും സംരക്ഷിക്കുന്നതും അവരെ അകറ്റിനിർതുന്നതിന്റെ ഭവിഷ്യതിനെകുറിച് ഖുർആൻ പറഞ്ഞതരുന്നതും സാധു സംഘടന വർഷങ്ങളായി അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതും വേദനിക്കുന്നവരെയും, പട്ടിണിക്കാരുടെയും ഇടയിൽകിടന്ന് പ്രവർത്തിക്കുന്നതും മാതൃകപരമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു
അഡ്‌വൈസറിബോർഡ് ചെയർമാൻ കമറുദ്ധീൻ, സംഘത്തിന്റെ കാർന്നവരും മുൻ ചെയർമാനും ആയ മഹമൂദ് അപ്സര എന്നിവർ സംഘത്തിന്റെ മുൻകാല പ്രവർത്തഞങ്ങളെ കുറിച് വിവരിച്ചു .

വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ഹനീഫ് പാലായിയും  സാമ്പത്തിക റിപ്പോർട്ട് ട്രഷർ യൂസഫ് കൊത്തിക്കാലും ഓഡിറ്റിങ് റിപ്പോർട്ട് ഫലീൽ സിഎച്ചും അവതരിപ്പിച്ചു
സംഘടനയുടെ കഴിഞ്ഞ ഒരു വർഷകലത്തെ പ്രവർത്തനങ്ങളകുറിച് പ്രസിഡന്റ്‌ ഫൈസൽ ch വിവരിച്ചതിന്ന് ശേഷം നിലവിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ടു .ഹനീഫ് പാലായി അവതാരകനും സുബൈർ കള്ളാർ അനുവാദകനുമായി  തയ്യാറക്കിയ 2024 ലേക്കുള്ള പാനലിന്ന് ജനറൽ ബോഡിയിഗം അംഗീകാരം നൽകി
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് :മുഹമ്മദ് ആവിക്കൽ ജനറൽ  സെക്രട്ടറി :സിറാജ് ചുള്ളിക്കര ട്രഷർ  മുഹമ്മദ് കുഞ്ഞി സിഎച്ച്‌ ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര,  വൈസ് പ്രസിഡണ്ട് ഷംസു ബദരിയ, യൂസഫ് കൊത്തിക്കൽ , മുഹമ്മദ് ഹദ്ദാദ്, ജോയിൻ സെക്രട്ടറിമാർ:  ഹസ്സൻ ബല്ല,സമീർ ബദരിയ, അഷ്‌റഫ് കുച്ചാണം എന്നിവരെ തിരഞ്ഞെടുത്തു 
പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് .മജീദ് സിഎച്ച്‌  ,ഹാരിസ് മുട്ടുംതല , മുഹമ്മദ്അലി, സംശുദ്ധീൻ, അലിമാണിക്കോത്ത്. ഹംസബല്ല എന്നിവർ സംസാരിച്ചു .ഹനീഫ് പാലായി സ്വാഗതവും .നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *