I.N.D.I.A സഖ്യത്തിൽ അധികനാൾ തുടരാൻ കഴിയില്ലെന്ന് നിതീഷിനറിയാമായിരുന്നു. കാലുമാറ്റവിരുതും അധികാര മോഹവും ആവോളമുള്ള അദ്ദേഹത്തിന് അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ അറിയാത്ത അടവുകളുമില്ല..
അദ്ദേഹത്തെപ്പോലൊരു വ്യക്തിക്ക് തൻ്റെ മുഖ്യമന്ത്രിപദത്തിന് ഒരു കോട്ടവും സംഭവിക്കില്ല എന്നുറപ്പുണ്ടായിട്ടും എന്തുകൊണ്ടാണ് ഇപ്പോഴത്തെ സഖ്യമുപേക്ഷിച്ച് NDA യുമായി ചങ്ങാത്തം കൂടിയത് ?
ഒരു കാര്യം പകൽപോലെ വ്യക്തമാണ്. I.N.D.I.A സഖ്യം കുടുംബവാഴ്ചക്കാരുടെ ഒരു കൂട്ടായ്‌മയാണ്‌. കുടുംബാധിപത്യം മാത്രം ലക്ഷ്യമിട്ടുള്ള കുറേ പാർട്ടികളുടെ കൂട്ടായ്മ എന്നും പറയാം.
തലമുറകൾ കൈമാറിവന്ന പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിലെ ഗാന്ധികുടുംബമാണ് ഇന്ത്യ സഖ്യത്തിന്റെ നേടും തൂൺ. സഖ്യത്തെ നയിക്കുന്നത് അവരാണ്.
അതുപോലെ ശിവസേന.. ബാലാസാഹിബിൽ നിന്ന് ഉദ്ധവ് ,ഉദ്ധവിനുപിന്നാലെ ആദിത്യ താക്കറെ, തേജസ് താക്കറെയിൽ വരെയെത്തിനിക്കുകയാണ്. ഷിൻഡെ പക്ഷം വേർപിരിയാൻ കാരണം ഈ കുടുംബവാഴ്ച്ചയാണെന്ന് പറയപ്പെടുന്നു..
NCP യിൽ ശരത് പവാർ, മകൾ സുപ്രിയാ സുലെയെ പിൻഗാമി യായി കൊണ്ടുവരാൻ നടത്തിയ ശ്രമമാണ് അനന്തരവൻ അജിത് പവാർ പാർട്ടിവിടാൻ കാരണമായത്.
DMK യാണ് മറ്റൊരു ഘടകകക്ഷി. കരുണാനിധിയിൽ നിന്നും മകൻ സ്റ്റാലിനിലേക്കും അവിടെനിന്നും കൊച്ചുമകൻ ഉദയനിധി സ്റ്റാലിനിലേക്കും എത്തിനിൽക്കുന്നൂ ആ കുടുംബാധിഷ്ഠിത രാഷ്ട്രീയം.
സമാജ്‌വാദി പാർട്ടി. മുലായം സിംഗ് പടുത്തുയർത്തിയ പാർട്ടിയെ മകൻ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവുമാണ് ഇന്ന് നയിക്കുന്നത്..
RJD. അഴിമതിക്ക് ഇത്രയേറെ കേസുകൾ നേരിടുന്ന ഒരു കുടുംബം വേറെ കാണില്ല. ലാലു പ്രസാദ് യാദവാണ് പാർട്ടിയുടെ സ്ഥാപകൻ. അദ്ദേഹം അഴിമതിക്കേസിൽ ജയിലിൽ പോയപ്പോൾ ഭാര്യ റാബ്‌റി ദേവി മുഖ്യമന്ത്രിയായി. മകൾ മിസാ ഭാരതി എം.പിയു മായി. ഇവർ രണ്ടുപേർക്കെതിരെയും അഴിമതിക്ക് കേസ് നടക്കുന്നുണ്ട്. 
ഇപ്പോൾ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും മറ്റൊരു മകൻ തേജ് പ്രസാദ് യാദവ് മന്ത്രിയുമായി വിരാജിക്ക വെയാണ് നിതീഷ്‌കുമാർ മറുകണ്ടം ചാടിയത്. ഈ രണ്ടു മക്കൾക്കെതിരെയും അഴിമതിക്കേസ് ഇപ്പോൾ നിലവിലുണ്ട്.
ജാർഖണ്ഡ് മുക്തി മോർച്ച. ഇപ്പോഴത്തെ മുഖ്യമന്ത്രി ഹേമന്ത് സോറെന്റെ പിതാവ് ഷിബു സോറൻ സ്ഥാപിച്ച പാർട്ടിയാണ്. ഷിബു സോറെൻ ഏറെനാൾ ജാർഖണ്ഡ് മുഖ്യമന്ത്രിയായി രുന്നു.അനാരോഗ്യം മൂലം പാർട്ടിയും പദവിയും അദ്ദേഹം മകന് കൈമാറുകയായിരുന്നു.
ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ്. കാശ്മീർ സിംഹം എന്നറിയപ്പെട്ടിരുന്ന ഷേഖ് അബ്ദുള്ള സ്ഥാപിച്ച് മകൻ ഫാറൂഖ് അബ്ദുള്ളയ്ക്ക് കൈമാറി ഇപ്പോൾ കൊച്ചുമകൻ ഒമർ അബ്ദുള്ള യുടെ കൈവശമാണ് പാർട്ടി യുടെ ചുക്കാൻ പൂർണ്ണമായും.
അകാലിദൾ. പഞ്ചാബിൽ 1970 മുതൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ശ്രീ പ്രകാശ് സിംഗ് ബാദലാണ് .പിന്നീട് മകൻ സുഖ്‌ബീർ സിംഗ് ബാദൽ പാർട്ടി തലവനും പഞ്ചാബ് ഉപമുഖ്യ മന്ത്രിയും മരുമകൾ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രി യുമായി. ഇവർ NDA സഖ്യത്തിൽ നിന്നും വേർപിരിഞ്ഞാണ് ഇന്ത്യ സഖ്യത്തിൽ എത്തിച്ചേർന്നത്.
അതുപോലെതന്നെ ഈ സഖ്യത്തിലുള്ള കേരളത്തിലെ കേരള കോൺഗ്രസ്, വീരേന്ദ്രകുമാർ സ്ഥാപിച്ച ലോക തന്ത്രിക് ജനതാദൾ ഒക്കെ ഓരോ കുടുംബങ്ങളുടെ അധികാര പരിധിയിൽ ഒതുങ്ങിയ പാർട്ടികളാണ്..
ആകെ മൊത്തത്തിൽ നോക്കുമ്പോൾ കുടുംബാധിപത്യമുള്ള കുറെ പാർട്ടികളുടെ കൂട്ടായ്മയായി ഇന്ത്യ സഖ്യം മാറിയെന്നത് ഒരു യാഥാർഥ്യമല്ലേ ?
ഇന്ത്യ സഖ്യത്തിലുള്ള ആം ആദ്മി പാർട്ടി, സിപിഎം ,സിപിഐ എന്നീ പാർട്ടികളിൽ ഇതുവരെ കുടുംബവാഴ്ച ഉണ്ടായിട്ടില്ല എന്ന് നിസ്സങ്കോചം പറയാം.
നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം അധികാരം അദ്ദേഹ ത്തിന് ഒരു ദൗർബല്യമാണെങ്കിലും പഴയ കാല സോഷ്യലിസ്റ്റായ അദ്ദേഹം അഴിമതിക്കാരനല്ല എന്ന യാഥാർഥ്യം എതിരാളികൾ പോലും അംഗീകരി ക്കുന്ന വസ്തുതയാണ്.
അതുകൊണ്ടുതന്നെ ലാലു കുടുംബവുമായി അദ്ദേഹത്തിന് ഒരിക്കലും ഒത്തുപോകാൻ കഴിയില്ലെന്ന് ആളുകൾ മുൻകൂട്ടി വിധി പ്രസ്താവ്യം നടത്തി യതുമാണ്..

By admin

Leave a Reply

Your email address will not be published. Required fields are marked *