തിരുവനന്തപുരം: അലമാര തലയില്‍വീണ് വയോധിക മരിച്ചു. തിരുവനന്തപുരം നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി(83)യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്നതായിട്ടാണ് കാണുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് കട്ടിലില്‍ അലമാര വീണ് വൃദ്ധ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്താണ് പോലീസ് അകത്തു കയറിയത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലുമോ നടന്നിട്ടുണ്ടോയെന്ന് വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *